Friday, September 21, 2012

"പരല്‍മീന്‍ പറ്റിച്ച പാല്‍ കളളന്‍"


           'കുഞ്ഞിമോനെ ഈ പാലൊന്നു മൊയ്തിന്റെ കടേ കൊടുത്താ പാല്‍കുപ്പികള്‍ നീട്ടികൊണ്ട്' മൊയ്തീന്റെ  ഉമ്മ കല്‍പ്പിച്ചു. 
              'ആ കുപ്പി അവടെ ബെച്ചോളീ ഉമ്മാ...ഞാം പോകുമ്പോ കൊടുത്തോളാ' 
           തോടും പാടവും കടന്നുവേണം മൊയ്തീന്റെ കടയിലെത്താന്‍. ഒരു രണ്ടര കിലോമീറ്ററെങ്കിലും കാണും കുഞ്ഞ്‌മോന്റ വീട്ടില്‍ നിന്ന് അവിടേക്ക്. അക്കാലത്ത് ഭക്ഷണത്തിന്റെ കാര്യമൊക്കെ കഷ്ടപാടായിരുന്നു. നല്ല ചോറ്കിട്ടണമെങ്കില്‍ വല്ല കല്യാണമോ അടിയന്തിരമോ വേണം.                            
            സ്ഥിരമായി മൊയ്തിന്റെ കടയില്‍ പാലു കൊടുക്കുന്ന ജോലി നമ്മുടെ കുഞ്ഞിമോന്റെതാണ്. മിക്ക ദിവസവും രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. ഒരു ദിവസ്സം തോട്ടുവരമ്പെത്തിയപ്പോള്‍ കുഞ്ഞിമോന്റെ "മനസ്സില്‍ ഒരു ലഡു പൊട്ടി" നാല്കുപ്പി നിറയെ പാല് തോട് നിറയെ വെള്ളം. വയറാണെങ്കില്‍ വിഷന്ന് കരിയുന്നു..ചുറ്റും നോക്കി ആരും ഇല്ല, എല്ലാകുപ്പിയില്‍നിന്നും കൂടി രണ്ട് ക്ലാസ് കുടിച്ചാല്‍ ആരറിയാന്‍... പിന്നെ താമസിച്ചില്ല. പരീക്ഷണം ആരംഭിച്ചു. എല്ലാ കുപ്പിയില്‍ നിന്നും അര ക്ലാസ് വീതം കുടിച്ച് അത്ത്രയും വെള്ളവും നിറച്ചു. കൊണ്ടുപോയി മൊയ്തീനിക്കക്കു കൊടുത്തു. 
           അക്കാലത്ത് ടെസ്‌റിങ്ങൊന്നും ഇല്ല. ഈ ലോകത്ത് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ കുഞ്ഞിമോന്‍ നിന്നു. "വിശ്വാസം അതല്ലെ എല്ലാം". കുപ്പി കാലിയാക്കി മൊയ്തീന്‍ തിരികെ കൊടുത്തു. പിന്നെ കുഞ്ഞിമോനിതൊരു പതിവാക്കി. അക്കാലം വരെ പാലു കെണ്ടുപോയികൊടുക്കാന്‍ മടിയായിരുന്ന കുഞ്ഞിമോന്‍  പാല്‍ കൊണ്ട് പോവാന്‍ ബയങ്കര ഇന്‍ട്രസ്റ്റായി... നൂലു പോലായിരുന്ന കുഞ്ഞുമോന്‍ മുന്നുമാസം കൊണ്ട് ബശീറിന്റെ ഖാദറിന് സംഭവിച്ച അത്ര ഇല്ലെങ്കിലും കുഞ്ഞുമോനും നന്നായി.

           ഈ പരിപാടി തുടര്‍ന്നുകൊണ്ടിരിക്കെ ഒരു ദിവസം തോട്ടില്‍ നിന്ന് വെള്ളം നിറക്കുന്നതിനിടെ  ഒരു പരല്‍മീനും കേറി പാല്‍ കുപ്പിയില്‍. ഇതു വല്ലതും അറിയുന്നുണ്ടോ നമ്മുടെ കുഞ്ഞുമോന്‍ കുപ്പി നിറയുന്നത് നോക്കിയാല്‍ ആരെങ്കിലും വരുന്നതാര് നോക്കും.
           ബഹുമാനപ്പെട്ട കുഞ്ഞുമോന്‍ പാല്‍കുപ്പി മൊയ്തീനിക്കാക്ക് കൊടുത്തു. എല്ലാ വിശ്വാസവും വെച്ച് പാല്‍ ഒഴിക്കുന്നതിനിടെ പാലില്‍ നിന്ന് പരല്‍ മീന്‍ ഒരൊറ്റ ച്ചാട്ടം.......... 'ബദ്‌രീങ്ങളേ' എന്നും വിളിച്ച് മൊയ്തീനിക്ക പിന്നോട്ടു വീണു....... പിന്നെ നിലത്ത് കിടക്കുന്ന മീനും മൊയ്തീനും നോക്കിയത് കുഞ്ഞുമോനെ. അവിടെ എവിടെയും കുഞ്ഞുമോനെ കണ്ടില്ല.........ശുഭം. 

       ഇത് എന്റെ ഉപ്പ എനിക്കു അവരുടെ കുട്ടിക്കാലത്തെ തമാശകള്‍ പറഞ്ഞു തന്നപ്പോ കേട്ട കഥയാണ്. കേട്ടപ്പോള്‍ രസകരമായി തോന്നി.  കുറച്ച് കൂട്ടിയും കിഴിച്ചും നിങള്‍ക്കു കൂടി ഷെയര്‍ ചെയ്യാമെന്നു വെച്ചു..........     

6 comments:

  1. പണ്ട് ഒരു കൂട്ടുകാരനെ കുറിച്ച് പറഞ്ഞു കേട്ട കഥ ഇപ്പോള്‍ ബ്ലോഗില്‍ കേട്ടപ്പോള്‍ സന്തോഷവും ബാല്യസ്മരണകളും..ആശംസകള്‍

    ReplyDelete
  2. ഹഹ... പിള്ളേർക്ക് പറഞ്ഞ് കൊടുക്കാൻ നല്ല കഥ തന്നെ

    ReplyDelete
  3. ഞാനും കേട്ടിട്ടുണ്ട് ഈ കഥ....

    ReplyDelete
  4. ഞാനിത്‌ വീട്ടില്‍ അവതരിപ്പിച്ചു.....എല്ലാരും ചിരിച്ചു മറിഞ്ഞു

    ReplyDelete

Apply for job