Saturday, September 15, 2012

ബിരിയാണി ബോംബ്

        മുസാക്കാന്റെ വീട്ടില്‍ സല്കാരം.... ഒരു ഒന്ന് ഒന്നര സല്‍കാരമായിരുന്നു മക്കളെ അത്. എല്ലാത്തിലും പിശുക്ക് കാണിക്കുന്ന മൂപ്പര്‍ ഇതിലും ഒരു പിശുക്ക് കാണിച്ചു. എന്തന്നല്ലെ മെയിന്‍ പണ്ടാരിക്ക് ഉറുപ്പ്യ ആയിരം എണ്ണിക്കൊടുക്കണം. ഒരു ചെറിയ സല്‍ക്കാരത്തിന് ആയതിനാല്‍ അടുത്തവീട്ടിലെ അബുവിനെ വിളിച്ചാല്‍ ആ കാശ് അവിടെ കിട്ടും.
അങ്ങനെ പത്ത് കിലോ ബീരിയാണിക്ക് ആവശ്യ സാദനങ്ങള്‍ക്കുള്ള ബില്ലൊക്കെ കൊടുത്തുഅരപ്പണ്ടാരിയായ അബു. രാവിലെത്തന്നെ വെപ്പും തുടങ്ങി. ബിരിയാണി വെക്കുന്നത് കണ്ടു നിന്ന പരിചയം വെച്ച് മൂസാക്ക അബുവിനെ സഹായിക്കാനായി അടുത്തു തന്നെ ഉണ്ട്. സല്‍കാരത്തിന്ന് ആളുകള്‍ വന്നുതുടങ്ങി. പതിനൊന്നര ആയപ്പോഴേക്കും ബിരിയാണി ചെമ്പിന് ദമ്മിട്ടു. ദമ്മ് എന്നു പറഞ്ഞാല്‍ പത്ത് കിലോ അരിക്ക് മൂന്ന് കിലോ മൈദ കുഴച്ച് ചെമ്പിന്റെ വക്കിലൊട്ടിച്ച് തട്ട് കൊണ്ട് മൂടി ഒരു വലിയ കല്ലും മുകളില്‍ കയറ്റി വെച്ചു. ഇതു കഴിഞ്ഞപ്പോഴേക്കും മൂസാക്ക മുന്‍ വശത്തേക്ക് പോയി. ഇനിയാണ് ഒരു പ്രഷ്‌നം അബു രണ്ട് ബിരിയാണി വെപ്പിന് ഹെല്‍പ്പറായി പ്പോയിട്ടുണ്ടെങ്കിലും ദമ്മിടുന്നത് വരെ അവിടെ നിന്നിട്ടില്ല. അതുകൊണ്ടു തന്നെ ചെമ്പിനടിയിലെ തീ കെടുത്തണമെന്ന് അബുവിനറിയില്ല. അബുവിനു ഒന്നറിയാം ദമ്മിട്ടാല്‍ അവിടെ നില്‍ക്കേണ്ടതില്ല വിളമ്പാന്‍ നേരത്ത് വന്നാല്‍ മതി എന്ന്. വീട്ടില്‍ പോയി ഒരു കുളി പാസാക്കാമെന്ന് കരുതി അബു മൂസാക്കയോടും പറഞ്ഞ് സ്ഥലം വിട്ടു.
ബിരിയാണിക്കടിയിലെ തീ നന്നായി കത്തി. നമ്മുടെ മൂസാക്ക മുന്നില്‍ ആളെ സ്വീകരിക്കുക്കയാണ്. ഢുംംം.......... വീട്ടിന്റെ പിന്നില്‍ നന്നൊരു ശബ്ദം. കേട്ടിടത്തേക്ക് എല്ലാവരും ഓടി. അബു കുളിമുറിയില്‍ നിന്നും തലയിട്ട് നോക്കിയപ്പോള്‍ ബിരിയാണി ചെമ്പിന് ചുറ്റും ഒരാള്‍ക്കുട്ടം. ബിരിയാണിയും കല്ലും മുടിയും ദേ കിടക്ക്ണു ഹംസാക്കാന്റെ മുറ്റത്ത്. ബിരിയാണി ചെമ്പിന് അവസാനം തീ കത്തിച്ചാല്‍ ഇങ്ങിനെ ഇരിക്കും. ബിരിയാണി ബോംബ് വെച്ച തീവ്രാതി അബു ചാനലുകാര്‍ വരുന്നതിന് മുമ്പ് ഫോണും സ്വിച്ച്ഓഫാക്കി മുങ്ങി... ഇതെല്ലാം കണ്ടു നിന്ന് മൂസാക്കാന്റെ ബോധവും പോയി....
ബിരിയാണി ബോംമ്പ് (തീവ്രവാദി അബു)  




11 comments:

  1. നന്നായിട്ടുണ്ട്.. ആശംസകള്‍

    ReplyDelete
  2. ചിരിച്ചു ചിരിച്ച് ദമ്മ് പോയി.....!!

    ReplyDelete
  3. മൂസക്കാനെ ദംമിട്ടു അല്ലെ? ചിരിപ്പിച്ചു.

    ReplyDelete
  4. ബിരിയാണി തീവ്രവാദി!!! ഹി ഹി

    ReplyDelete
  5. ന്റെ കുന്താപ്പി ഗുലാപ്പി മകനെ അന്റെ ഒടുക്കത്തെ ദം ഭിരിയാണി കഴിച്ചു ഞമ്മളെ ഖല്‍ ബ് ഖുല്‍ ബായി മകനെ

    ആശംസകള്‍ ഇനിയുടെ ചിരിയുടെ മാലപടക്കവും ഗ്രാമീണ കഥകളും ഉണ്ടാവട്ടെ

    ReplyDelete
  6. കുന്താപ്പി ഗുലാപ്പി
    ചിരിപ്പിക്കുന്ന തീവ്രവാദി

    ReplyDelete
    Replies
    1. അവധിക്കാലം കഴിഞ്ഞില്ലേ...

      Delete
  7. ഇങ്ങിനേം ദാമ്മിടാം അല്ലെ...
    തീയൊന്നും പ്രശ്നമല്ലെന്നെ.

    ReplyDelete
  8. നല്ല ബിരിയാണി.....

    ReplyDelete

Apply for job